സ്ത്രീ​യെ​യും സ​ഹോ​ദ​ര​നെ​യും പ​തി​നാ​റു​കാ​ര​ൻ കു​ത്തി​ക്കൊ​ന്നു

ബം​ഗ​ളൂ​രു: യു​വ​തി​ക്ക് ത​ന്‍റെ ഭ​ർ​ത്താ​വു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ സ്ത്രീ​യെ​യും അ​വ​രു​ടെ സ​ഹോ​ദ​ര​നെ​യും പ​തി​നാ​റു​കാ​ര​ൻ കു​ത്തി​ക്കൊ​ന്നു. മു​പ്പ​ത്തി​യാ​റു​കാ​രി യ​മു​ന, സ​ഹോ​ദ​ര​ൻ സു​ധീ​പ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മാർച്ച് 25 ബു​ധ​നാ​ഴ്ച രാ​വി​ലെ ബം​ഗ​ളൂ​രു പീ​നി​യ​യി​ലാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ പ​തി​നാ​റു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സം​ഘ​ർ​ഷ​ത്തി​നി​ടെ ക​ത്തി കൈ​ക്ക​ലാ​ക്കി 16 കാരൻ ഇ​രു​വ​രെ​യും കു​ത്തു​ക​യാ​യി​രു​ന്നു.

പ​തി​നാ​റു​കാ​ര​ന്‍റെ അ​മ്മ​യാ​യ ഛായ ​എ​ന്ന സ്ത്രീ​ക്ക് ത​ന്‍റെ ഭ​ർ​ത്താ​വു​മാ​യി അ​വി​ഹി​ത​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് യ​മു​ന​യും സ​ഹോ​ദ​ര​ൻ സു​ധീ​പും എ​ത്തി​യ​ത്. ഇ​വ​ർ കൈ​വ​ശം ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ഛായ​യ്ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത​തോ​ടെ​യാ​ണ് പ​തി​നാ​റു​കാ​ര​നാ​യ മ​ക​ൻ ഇ​ത് ത​ട​യാ​നെ​ത്തി​യ​ത്. സം​ഘ​ർ​ഷ​ത്തി​നി​ടെ ക​ത്തി കൈ​ക്ക​ലാ​ക്കി വി​ദ്യാ​ർ​ഥി ഇ​രു​വ​രെ​യും കു​ത്തു​ക​യാ​യി​രു​ന്നു.യ​മു​ന​യും സു​ധീ​പും ത​ത്ക്ഷ​ണം മ​രി​ച്ചു.

പ​തി​നാ​റു​കാ​ര​നെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മു​റി​ക്ക​ക​ത്ത് ക​യ​റി വാ​തി​ല​ട​ച്ച പ​തി​നാ​റു​കാ​ര​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പു​റ​ത്തി​റ​ങ്ങാ​ൻ ത​യാ​റാ​യി​ല്ല. ഒ​ടു​വി​ൽ പി​താ​വ് എ​ത്തി ആ​വ​ശ്യ​പ്പെ​ട്ട ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി ക​ത്തി​യു​മാ​യി പു​റ​ത്തെ​ത്തി​യ​ത്.ഛായ​യെ​യും പ​തി​നാ​റു​കാ​ര​ൻ മ​ക​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പ​തി​നാ​റു​കാ​ര​നെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി.നേ​ര​ത്തെ എ​തി​ർ​വ​ശ​ത്തെ വീ​ടു​ക​ളി​ലാ​ണ് ഛായ​യും യ​മു​ന​യും താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ വ​ച്ച് ഛായ​യും യു​മ​ന​യു​ടെ ഭ​ർ​ത്താ​വ് മ​ല്ലി​ഗൗ​ഡ​യും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യെ​ന്നാ​ണ് ആ​രോ​പ​ണം. പി​ന്നീ​ട് യ​മു​ന താ​മ​സം മാ​റി​യെ​ങ്കി​ലും ഇ​രു​വ​രും അ​ടു​പ്പം തു​ട​ർ​ന്ന​തോ​ടെ​യാ​ണ് യ​മു​ന സ​ഹോ​ദ​ര​നു​മാ​യി ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ​ത്.

യ​മു​ന​യു​ടെ മ​ക​ൾ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു.

ഇ​തി​നി​ടെ അ​മ്മ കൊ​ല്ല​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ യ​മു​ന​യു​ടെ മ​ക​ൾ ബാ​ത്ത്റൂം വൃ​ത്തി​യാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ദ്രാ​വ​കം കു​ടി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. ഈ ​പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →