ചി​​​​കി​​​​ത്സാ​​​​പ്പി​​​​ഴ​​​​വില്‍ വി​​​​ദ്യാ​​​​ര്‍​ത്ഥി​​​​നി​​​​യു​​​​ടെ കൈ ​​​​മു​​​​റി​​​​ച്ചു​​​മാ​​​​റ്റേ​​​​ണ്ടി വ​​​​ന്ന സം​​​​ഭ​​​​വം : കുട്ടിക്ക് 21 വ​​​​യ​​​​സാ​​​​കും വ​​​​രെ സൗ​​​​ജ​​​​ന്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ചി​​​​കി​​​​ത്സ​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: ചി​​​​കി​​​​ത്സാ​​​​പ്പി​​​​ഴ​​​​വില്‍ വി​​​​ദ്യാ​​​​ര്‍​ത്ഥിനി​​​​യു​​​​ടെ കൈ ​​​​മു​​​​റി​​​​ച്ചു​​​മാ​​​​റ്റേ​​​​ണ്ടി വ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പാ​​​​ല​​​​ക്കാ​​​​ട് പ​​​​ല്ല​​​​ശ​​​​ന സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ ഒ​​​​മ്പ​​​​തു​​​​ വ​​​​യ​​​​സു​​​​കാ​​​​രി​​​​ക്ക് 21 വ​​​​യ​​​​സാ​​​​കും വ​​​​രെ സൗ​​​​ജ​​​​ന്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ചി​​​​കി​​​​ത്സ​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. കു​​​​ട്ടി​​​​യു​​​​ടെ വൈ​​​​ക​​​​ല്യം ഭാ​​​​വി​​​​യി​​​​ല്‍ ജോ​​​​ലി ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് ത​​​​ട​​​​സ​​​​മാ​​​​ക​​​​രു​​​​തെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

ചി​​​​കി​​​​ത്സാ​​​പ്പി​​​​ഴ​​​​വി​​​​ന്‍റെ ഭാ​​​​ഗ​​​​മെന്ന് പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്‌​​​ട്യാ വി​​​​ല​​​​യി​​​​രു​​​​ത്തൽ

പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ വി​​​​നോ​​​​ദി​​​​നി എ​​​​ന്ന കു​​​​ട്ടി​​​​ക്കു​​​​ണ്ടാ​​​​യ ദു​​​​ര​​​​നു​​​​ഭ​​​​വം ചി​​​​കി​​​​ത്സാ​​​പ്പി​​​​ഴ​​​​വി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​ത്ത​​​ന്നെ സം​​​​ഭ​​​​വി​​​​ച്ച​​​​താ​​​​ണെ​​​​ന്നു പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്‌​​​ട്യാ വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍, ജ​​​​സ്റ്റീ​​​​സ് വി.​​​​എം. ശ്യാം​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം. വീ​​​​ഴ്ച​​​​യ്ക്ക് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ ഡോ​​​​ക്ട​​​​ര്‍​മാ​​​​രെ​​​​യും മ​​​​റ്റു ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും ക​​​​ണ്ടെ​​​​ത്തി അ​​​​ച്ച​​​​ട​​​​ക്ക, നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പൊ​​​​തു​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നാ​​​​യ പി.​​​​ഡി. ജോ​​​​സ​​​​ഫ് ന​​​​ല്‍​കി​​​​യ ഹ​​​​ര​​​​ജി തീ​​​​ര്‍​പ്പാ​​​​ക്കി​​​​യാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

വി​​​​ജി​​​​ല​​​​ന്‍​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി ഉ​​​​ചി​​​​ത ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നും ഉത്തരവ്

കു​​​​ട്ടി​​​​ക്ക് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ല്‍​നി​​​​ന്ന് ചി​​​​കി​​​​ത്സ​​​​യ്ക്കും കൃ​​​​ത്രി​​​​മ​​​​ക്കൈ വ​​​​ച്ചു​​​​പി​​​​ടി​​​​പ്പി​​​​ക്കാ​​​​നു​​​​മാ​​​​യി ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​താ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ര​​​​ണ്ടു ഡോ​​​​ക്ട​​​​ര്‍​മാ​​​​രെ നേ​​​​ര​​​​ത്തേ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തി​​​​ല്‍ ഡോ. ​​​​സ​​​​ര്‍​ഫ​​​​റാ​​​​സി​​​​നെ തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ന്‍ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ട്രൈ​​​​ബ്യൂ​​​​ണ​​​​ല്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടെ​​​​ങ്കി​​​​ലും ഇ​​​​തി​​​​നെ​​​​തി​​​​രേ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം. ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍ ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ല്‍ വി​​​​ജി​​​​ല​​​​ന്‍​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി ഉ​​​​ചി​​​​ത ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →