പശ്ചിമേഷ്യ- ഗള്‍ഫ് മേഖലകളിൽ നിന്നുളള 52,000ത്തിലധികം ഇന്ത്യക്കാര്‍ സുരക്ഷിതമായി നാട്ടിലെത്തി

.

ന്യൂഡല്‍ഹി | പശ്ചിമേഷ്യയിലെയും ഗള്‍ഫ് മേഖലയിലെയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ ഇന്ത്യ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി

32,107 പേര്‍ ഇന്ത്യന്‍ വിമാനങ്ങളിലാണ് യാത്ര ചെയ്തത്

. മേഖലയിലെ വ്യോമപാതകള്‍ ഭാഗികമായി തുറന്നതിനെത്തുടര്‍ന്ന് മാര്‍ച്ച് 1 മുതല്‍ 7 വരെയുള്ള കാലയളവില്‍ 52,000ത്തിലധികം ഇന്ത്യക്കാര്‍ സുരക്ഷിതമായി നാട്ടിലെത്തി. ഇതില്‍ 32,107 പേര്‍ ഇന്ത്യന്‍ വിമാനങ്ങളിലാണ് യാത്ര ചെയ്തത്.വാണിജ്യ വിമാനങ്ങള്‍ക്ക് പുറമെ പ്രത്യേക വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതിയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →