.
തിരുവനന്തപുരം: നഗരസഭയുടെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ നിർണായക പ്രഖ്യാപനങ്ങളുമായി ഡെപ്യൂട്ടി മേയർ ആശാനാഥ്. ഭവനരഹിതരില്ലാത്ത നഗരം എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് ബജറ്റിന്റെ പ്രധാന ആകർഷണം. സ്വന്തമായി ഭൂമിയുള്ള, എന്നാൽ വീട് നിർമിക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത അതിദരിദ്രർക്കും അർഹരായവർക്കും വീട് നിർമാണത്തിന് ആവശ്യമായ മുഴുവൻ തുകയും കോർപ്പറേഷൻ തന്നെ നൽകുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. നിലവിലുള്ള ലൈഫ് മിഷൻ പദ്ധതിക്ക് പുറമേയാണിത്.
കൂടുതൽ ഷീ-ലോഡ്ജുകളും സുരക്ഷിതമായി തങ്ങാനുള്ള സൗകര്യങ്ങളും
നഗരപരിധിയിൽ വാടകയ്ക്ക് താമസിക്കുന്നവർക്കും ഭൂമിയില്ലാത്തവർക്കും ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനായി വൻതുക നീക്കിവെച്ചു.’ക്ലീൻ സിറ്റി’ പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡുകളിലും നൂതനമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തും.സ്ത്രീകൾക്കും കുട്ടികൾക്കുമായി കൂടുതൽ ഷീ-ലോഡ്ജുകളും രാത്രികാലങ്ങളിൽ സുരക്ഷിതമായി തങ്ങാനുള്ള സൗകര്യങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കും. കോർപ്പറേഷന് കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും ഡയാലിസിസ് യൂണിറ്റുകൾ വർധിപ്പിക്കുനന്തിനും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.
