തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമികമായി പരിശോധിച്ച ഡോക്ടർമാർ ആൻജിയോഗ്രാം ചെയ്യാൻ നിർദേശിച്ചതോടെ മെഡിക്കൽ കോളേജിലെ ജയിൽ സെല്ലിലേക്ക് ഇദ്ദേഹത്തെ മാറ്റി.
ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ചികിത്സ തുടരും
തിങ്കളാഴ്ച ആൻജിയോഗ്രാമിന് വിധേയമാക്കും. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ചികിത്സ തുടരും. അറസ്റ്റിലായതിന്റെ തൊട്ടടുത്ത ദിവസം ശാരീരിക ബുദ്ധിമുട്ടുണ്ടായ തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് പൂജപ്പുര സെൻട്രൽ ജയിലിലാക്കിയത്

