മലയാള സിനിമയില്‍ ഹാസ്യത്തിനു വേറിട്ട മുഖം നല്കിയ ഒരു പിടി നടന്മാര് നമുക്കുണ്ടായിരുന്നു. പ്രധാനമായും ഇവര്‍ ഹാസ്യകഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചതെങ്കിലും അവരുടെ പ്രതിഭയുടെ അളവുകോല്‍ ഹാസ്യമെന്ന വാക്കില്‍ ഒതുങ്ങില്ല.
അടൂര്‍ഭാസി, ശങ്കരാടി, കുതിരവട്ടം പപ്പു, ജഗതിശ്രീകുമാര്‍, ജഗദീഷ്, ദിലീപ്, ഇന്നസന്റ്, ശ്രീനിവാസന്, സലീം കുമാര്‍, തുടങ്ങിയവരെല്ലാം ഹാസ്യത്തിന്റെ പരമ്പരാഗതമായ അതിര്‍വരമ്പുകള്‍ക്കപ്പുറം കടന്നവരാണ്.
ഹാസ്യത്തെക്കാള്‍ മികവോടെ ദുഃഖ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി വാങ്ങാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് ഇവര്‍ തെളിയിച്ചു..
ഇവരില്‍ വ്യത്യസ്തരായിരുന്നു സലീം കുമാറും ശ്രീനിവാസനും. ഇരുവരും തമ്മില്‍ പല കാര്യങ്ങളിലും സാമ്യം പുലര്‍ത്തിയിരുന്നു.
ഇരുവര്‍ക്കും സാമൂഹ്യകാര്യങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും സജീവ താല്‍പര്യമാണുണ്ടായിരുന്നത്.. ആ താല്പര്യങ്ങളാകട്ടെ ശക്തവുമായിരുന്നു..
സിനിമയിലഭിനയിക്കുന്നവര്‍ മിക്കവരും അവസരവാദികളാണ്.. പ്രത്യേകിച്ച് കേരളത്തിലെ സിനിമാ കലാകാരന്മാര്ക്ക് പരസ്യമായ നിലപാടുകള്‍ ഒന്നുമുണ്ടായിരുന്നില്ല. തമിഴിലും തെലുങ്കിലും സിനിമാരാഷ്ട്രീയം കൊടികുത്തി വാണപ്പോഴും കേരളം വേറിട്ടുതന്നെനിന്നു..
കക്ഷിരാഷ്ട്രീയമുള്ളവര് പോലും കാര്യങ്ങള്‍ തുറന്ന് പറയാന്‍ മടിച്ചിരുന്നു.എന്തിന് പുലിവാല് പിടിക്കണമെന്ന ന്യായമാണ് പലരും ചോദിക്കുന്നത്.
രാഷ്ട്രീയത്തില്‍ സജീവമല്ലാത്തപ്പോഴും സജീവമായപ്പോഴും സലീംകുമാറും ശ്രീനിവാസനും ഏതു വിഷയത്തെപ്പറ്റിയും പരസ്യമായി പ്രതികരിച്ചു. തമാശ മേമ്പൊടി ചേര്‍ത്ത കഷായ ഗുളികകളായിരുന്നു അവരുടെ അഭിപ്രായങ്ങള്‍.. മാനുഷിക പ്രശ്നങ്ങളെപറ്റി നല്ല ബോധവും ഇവര്‍ പുലര്‍ത്തിപ്പോന്നു.
സ്വയം വിമര്‍ശനത്തിലൂടെ എതിരാളികളെ കീഴടക്കിയ ശൈലിയും ജനം ഇഷ്ടപ്പെട്ടു.കോമാളി വേഷം കെട്ടിയവര്‍ തങ്ങളുടെ കഴിവുകള്‍ സങ്കല്പങ്ങള്ക്കതീതമാന്നെന്ന് പിന്നീട്തെളിയിച്ചു.
ശ്രീനി തന്റെ തികവുറ്റ തിരക്കഥകളിലൂടെ മലയാളിയുടെ മനമിളക്കിയപ്പോള് സലീം അത്യുജ്ജ്വലപ്രകടനങ്ങളിലൂടെ ദേശീയ പുരസ്ക്കാരം നേടി… അതാകട്ടെ പലരുടെയും സ്വസ്ഥത കെടുത്തി.
ശ്രീനിവാസനു കേരളത്തില്‍ വലിയ മൂല്യം ലഭിച്ചിട്ടും സലീമിന് പ്രതീക്ഷക്കൊത്ത മൂല്യം ഉണ്ടായില്ല. അതിന് സലീം തന്നെയാണ് ഉത്തരവാദി എന്നു പറയുന്നവര്‍ ഉണ്ട്. സലീം അപ്രതീക്ഷിതമായി രോഗിയായി മാറിയതും ഒരു കാരണമാകാം.
രോഗത്തെ തുടന്ന് സലീമിലുണ്ടായ മാറ്റവും ഒരു കാരണമാകാം.. ശാസ്ത്രത്തെക്കാള്‍ പരമ്പരാഗത വിശ്വാസങ്ങള്‍ക്ക് സലീം കീഴ്പ്പെട്ടുവെന്ന് ചിലര്‍ പറയുന്നു.
ചെറുപ്പമായിരുന്നതിനാല്‍ ഇനിയുമേറെ ചെയ്യാനുണ്ടെന്ന അലട്ടല്‍ സലീമിനുണ്ടായിരുന്നു. ഇതില്‍ നിന്നാണ് വ്യാജ വൈദ്യന്മാരുടെ പ്രേരണക്ക് മുന്നില്‍ സലീം മുട്ടുകുത്തിയത്.. സലീമിനെ വ്യാജന്മാരില് നിന്ന് രക്ഷിക്കാന്‍ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ നിര്ബ്ബന്ധിച്ചിട്ടുണ്ടോ എന്നറിയില്ല.
എന്തായാലും അശാസ്ത്രീയമായ ചികിത്സയും തെറ്റായ വിശ്വാസങ്ങളുമാണ് ഈശ്വരന്റെ കയ്യൊപ്പ് നേടിയ ഈ കലാകാരന്റെ അകാല നിര്യാണത്തിന് കാരണമായത്.
അങ്ങനെ വ്യജചികിത്സയുടെ പേരില്‍ മറ്റൊരു കുരുതികൂടി. അറിവും ലോക പരിചയവുമുള്ള ഒരു നിറഞ്ഞ കലാകാരന് ഇത്തരം വഞ്ചനയില്‍ സ്വയം ചെന്നു ചാടണമായിരുന്നോ? ചികിത്സയുടെ പേരില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തിയ വ്യാജന്മാരെ വെറുതേവിടാമോ?…