മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ ചെറു വിമാനം തകർന്ന് വീണ് അപകടം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ. ബാരാമതിയിലെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത്ത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം തകർന്നുവീണത്.
രാവിലെ 8.45 നും 9നും ഇടയിലായിരുന്നു അപകടം. വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു. അജിത് പവാർ ഉൾപ്പെടെ ആറു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും ഗുരുതരാവസ്ഥയിൽ സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തിൽ വിമാനം പൂർണമായും തകർന്നുവെന്നാണ് വിവരം.
