കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് (ഡിസംബർ 11) നടക്കും. ഏഴ് ജില്ലകളിലായാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും.
470 ഗ്രാമപഞ്ചായത്തുകൾ,77 ബ്ലോക്ക് പഞ്ചായത്തുകൾ , 7 ജില്ലാ പഞ്ചായത്തുകൾ, 47 മുനിസിപ്പാലിറ്റികൾ, 3 കോർപ്പറേഷനുകൾ
രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ഏഴ് ജില്ലാ പഞ്ചായത്തുകളിലായി 182 ഡിവിഷനുകൾ, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാർഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാർഡുകളിലേക്കും, 3 കോർപ്പറേഷനുകളിലെ 188 വാർഡുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക.
ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപതിനായിരുന്നു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലായിരുന്നു വോട്ടെടുപ്പ്. ഇരുഘട്ടങ്ങളുടെയും ഫലപ്രഖ്യാപനം 13 ശനിയാഴ്ച.

