റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോണ്‍ഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ നില്‍പ്പുസമരം കുമ്പനാട്ടില്‍

August 16, 2020 - 11:01 pm

കുമ്പനാട്‌: ചിറ്റാറില്‍ വനം വുകുപ്പുദ്യോഗസ്ഥരുടെ കസറ്റഡിയില്‍ മരണപ്പെട്ട പിപി മത്തായിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോയിപ്രം കോണ്‍ഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പുസമരം നടത്തി. കുമ്പനാട്‌ ജംഗ്‌ഷനില്‍ നടന്ന സമരം ജില്ലാ പഞ്ചായത്ത്‌ പ്രസിന്‍റ് അന്നപൂര്‍ണ്ണാദേവി ഉദ്‌ഘാടനം ചെയ്‌തു.

വനം വകുപ്പ് സ്ഥാപിച്ചിരുന്ന കാമറ കേടുവരുത്തിയെന്നാരോപിച്ചാണ്‌ മത്തായിയെ ചിറ്റാറിലെ വനം വകുപ്പുദ്യോഗസ്ഥര്‍ കസ്‌റ്റഡിയിലെടുത്തത്‌. ഏതാനും മണിക്കൂറുകള്‍ക്കുശേഷം മത്തായിയെ സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

മണ്ഡലം പ്രസിഡന്‍റ് ‌ സുബിന്‍ നീറും പ്ലാക്കല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി സികെ ശശി, പഞ്ചായത്തംഗം ജോയി പരപ്പുഴ, തോമസ്‌ ജേക്കബ്ബ്‌, രാജു അമ്പുരാന്‍, വിഐ.കുട്ടന്‍, ബാബുതോമസ്‌ നാലുപാറയില്‍, രാജു മഠത്തിങ്കല്‍, ബോബി കുളങ്ങരമഠം, കെ.വി സലിം, ബോബി ചേന്നാട്ട്‌, എ.കെ. ഷജീവ്‌ എന്നിവര്‍ സംസാരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *