നാഗർകോവിൽ: തമിഴ്നാട്ടിൽ ബൈക്കപകടത്തിൽ ബന്ധുക്കളായ യുവാക്കൾ.മരിച്ചു. നാഗർകോവിലിൽ അപ്ടാ മാർക്കറ്റിന് സമീപമാണ് അപകടം സംഭവിച്ചത്. തേരേകാൽപുതൂർ സ്വദേശികളായ ദിനേശ് (25), ഇശക്കിയപ്പൻ (25) എന്നിവരാണ് മരിച്ചത്.ഇരുവരും ഇലക്ട്രീഷ്യൻമാരാണ്
റ്റൊരു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
നവംബർ 15 ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് നാഗർകോവിലിൽ നിന്നു വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവാക്കൾ മറ്റൊരു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ ഇരുവരും റോഡിൽ വീണു .പിന്നാലെ വന്ന ട്രക്ക് ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ യുവാക്കൾ മരിച്ചതായി പോലീസ് അറിയിച്ചു
