റിപ്പോര്‍ട്ട്
News Editor
സ്വ​കാ​ര്യ ക​മ്പ​നി​ക്കുത​ന്നെ കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കാ​നു​ള്ള നീ​ക്കം സം​സ്ഥാ​ന​ത്തി​ന് ദീ​ര്‍​ഘ​കാ​ല സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.

മ​ണി​യാ​ര്‍ കാ​ര്‍​ബോ​റാ​ണ്ടം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​ന്‍ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു തി​രി​ച്ച​യ​ച്ച​താ​യി പ​രാ​തി

May 1, 2026 - 4:57 am

 

പ​ത്ത​നം​തി​ട്ട: മ​ണി​യാ​ര്‍ കാ​ര്‍​ബോ​റാ​ണ്ടം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ഊ​ർജ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ന്‍ പ്ര​കാ​രം ഏ​റ്റെ​ടു​ക്കാ​ന്‍ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു തി​രി​ച്ച​യ​ച്ച​താ​യി പ​രാ​തി. പ​ദ്ധ​തി കെ​എ​സ്ഇ​ബി ഏ​റ്റെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ത്. കെ​എ​സ്ഇ​ബി സ്ഥാ​പി​ച്ച ബോ​ര്‍​ഡും ന​ശി​പ്പി​ച്ചു. ഇ​തി​നെ​തി​രേ കെ​എ​സ്ഇ​ബി പെ​രു​നാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഏപ്രിൽ 29 ബു​ധ​നാ​ഴ്ച സ്ഥ​ല​ത്തെ​ത്തി​യ ഇവരെ മ​ണി​യാ​ര്‍ കാ​ര്‍​ബോ​റാ​ണ്ടം പ​ദ്ധ​തി നി​യ​ന്ത്രി​ച്ചി​രു​ന്ന ഗ്രൂ​പ്പി​ന്‍റെ ജീ​വ​ന​ക്കാ​ര്‍ ത​ട​ഞ്ഞു തി​രി​ച്ച​യ​ച്ചു. ഇ​ന്ന​ലെ വീ​ണ്ടും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കെ​എ​സ്ഇ​ബി ബോ​ര്‍​ഡ് സ്ഥാ​പി​ച്ചെ​ങ്കി​ലും ഇ​ത് ന​ശി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

മ​ണി​യാ​ര്‍ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ക​രാ​ര്‍ 2024 ഡി​സം​ബ​റി​ല്‍ അ​വ​സാ​നി​ച്ചു.
.

കേ​ര​ള​ത്തി​ലെ ആ​ദ്യ സ്വ​കാ​ര്യ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​യ മ​ണി​യാ​ര്‍ പ​ദ്ധ​തി​യു​ടെ ക​രാ​ര്‍ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും പ​ദ്ധ​തി കെ​എ​സ്ഇ​ബി ഏ​റ്റെ​ടു​ക്കാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സ​വ​മാ​ണ് പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത് ഊ​ര്‍​ജവ​കു​പ്പ് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
1994ല്‍ ​ബി​ഒ​ഒ​ടി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 30 വ​ര്‍​ഷ​ത്തേ​ക്ക് സ്വ​കാ​ര്യ ക​മ്പ​നി​ക്ക് കൈ​മാ​റി​യ മ​ണി​യാ​ര്‍ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ക​രാ​ര്‍ 2024 ഡി​സം​ബ​റി​ല്‍ അ​വ​സാ​നി​ച്ചു.മ​ണി​യാ​റി​ലെ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ സം​ഭ​ര​ണി​യി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി​യി​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​നം ന​ട​ത്തു​ന്ന​ത്. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി കെ​എ​സ്ഇ​ബി ഗ്രി​ഡി​ലേ​ക്ക് ന​ല്‍​കു​ക​യും പ​ക​രം വൈ​ദ്യു​തി കാ​ര്‍​ബോ​റാ​ണ്ടം ക​മ്പ​നി​ക്ക് ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ് സം​വി​ധാ​നം

2025 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ പ​ദ്ധ​തി 12 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള പ​ദ്ധ​തി അ​ടു​ത്ത 30 വ​ര്‍​ഷം കൂ​ടി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നാ​കു​മെ​ന്നി​രി​ക്കേ സ്വ​കാ​ര്യ ക​മ്പ​നി​ക്കുത​ന്നെ കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കാ​നു​ള്ള നീ​ക്കം സം​സ്ഥാ​ന​ത്തി​ന് ദീ​ര്‍​ഘ​കാ​ല സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.
.

Share

Leave a Reply

Your email address will not be published. Required fields are marked *