.
തൃശൂര്‍: വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളിൽ നിന്നും 17 പവനും ഐഫോണും തട്ടിയെടുത്ത പ്രതി പിടിയിൽ. തിരൂര്‍ പെരിന്തല്ലൂര്‍ സ്വദേശി റാഷിദ്(25) ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. എറണാകുളത്ത് നിന്നാണ് റാഷിദ് പിടിയിലായത് . മണികണ്ഠേശ്വരം സ്വദേശികളായ ദമ്പതികളെയാണ് റാഷിദ് തട്ടിപ്പിനിരയാക്കിയത്.
ഏതാനും പേപ്പറുകളില്‍ ഒപ്പുവാങ്ങി സ്വര്‍ണവും ഫോണും കൈക്കലാക്കുകയായിരുന്നു.
പരാതിക്കാരന്റെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭർത്താവിന് വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്തായിരുന്നു പ്രതിയുടെ തട്ടിപ്പ്. ഇതിനായി ഏതാനും പേപ്പറുകളില്‍ ഒപ്പുവാങ്ങി സ്വര്‍ണവും ഫോണും കൈക്കലാക്കുകയായിരുന്നു. എന്നാൽ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
