റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

57 കാരനായ വയോധികനെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു

October 6, 2025 - 5:04 am

തിരുവനന്തപുരം: മദ്യലഹരിയിലായിരുന്ന യുവാവ് 57 കാരനെ കല്ലുകൊണ്ട് താടിയിലിടിച്ചു പരിക്കേൽപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ടുപല്ലുകൾ പൊട്ടിപ്പോകുകയും നാലുപല്ലുകൾ ഇളകിയാടുന്ന നിലയിലുമായി. പൂന്തുറ സ്വദേശി യേശുദാസനാണ് പരിക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് പൂന്തുറ മേലാംകോട് ക്ഷേത്രത്തിനു സമീപം ജോയൽ എന്ന ജിത്തുവിനെ (22) പൂന്തുറ പോലീസ് അറസ്റ്റുചെയ്തു.ഒക്ടോബർ 3 വെളളിയാഴ്ച വൈകിട്ട് ആറിന് പൂന്തുറ പളളിക്കുസമീപമായിരുന്നു സംഭവമെന്ന് പൂന്തുറ പോലീസ് പറഞ്ഞു.

പ്രതിയെ റിമാൻഡ് ചെയ്തു

മദ്യപിച്ചു നടന്നുപോകുകയായിരുന്ന യേശുദാസനോട് ഇയാൾ കയർത്തു സംസാരിക്കുകയും തുടർന്ന് കല്ലുകൊണ്ട് ചുണ്ടിലിടിച്ച് പരിക്കേൽപ്പിക്കുയായിരുന്നു. പ്രതിക്കെതിരെ പൂന്തുറ പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *