റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുഹൃത്തിന്റെ വീട്ടില്‍ മരിച്ച ചിനക്കലങ്ങാടി സ്വദേശി ചെറുട്ടിയുടെ മരണം കൊലപാതകം

October 2, 2025 - 4:58 am

മലപ്പുറം : സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. സുഹൃത്തുക്കളായ അബൂബക്കര്‍, രാമകൃഷ്ണന്‍ എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചെറൂട്ടിയെ സെപ്തംബർ 29 തിങ്കളാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് സുഹൃത്ത് അബൂബക്കറിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടത്തില്‍ മരണം ശ്വാസം മുട്ടിയെന്ന് വ്യക്തമായി

രജീഷ് കുഴഞ്ഞു വീണ് മരിച്ചെന്നായിരുന്നു അബൂബക്കറിന്റെ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മരണം ശ്വാസം മുട്ടിയെന്ന് വ്യക്തമായതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. രജീഷിന്റെ വാരിയെല്ല് തകര്‍ന്നിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.അബൂബക്കറിനേയും വീട്ടിലുണ്ടായിരുന്ന മറ്റൊരു സുഹൃത്തായ രാമകൃഷ്ണനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന ആളാണ് ചെറൂട്ടി

വിശദമായ ചോദ്യം ചെയ്തതോടെ അബൂബക്കറും രാമകൃഷ്ണനും ചെറൂട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നു വെളിപ്പെടുത്തി. മദൃപാനത്തിനിടയിലുള്ള തകര്‍ക്കത്തിനിടെ ഇരുവരും അടിച്ചും ചവിട്ടിയും ചെറൂട്ടിയെ കൊലപെടുത്തിയെന്ന് പോലീസ് കണ്ടെത്തി. അബൂബക്കറിന്റെ വീട്ടില്‍ സ്ഥിരമായി മദ്യപിക്കാനെത്തുന്നയാളാണ് ചെറൂട്ടി. വാക്കു തര്‍ക്കം കൊലപാതകത്തിലെത്തിയെന്നാണ് പോലീസ് നിഗമനം. 50 കാരനായ ചെറൂട്ടി നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന ആളാണ്. മൃതദേഹം അരീപ്പാറ കുടുംബ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *