റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി രണ്ട് പേര്‍ മരിച്ചു

September 14, 2025 - 6:49 am

കൊല്ലം | കല്ലുവാതിക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി രണ്ട് പേര്‍ മരിച്ചു. കിണറ്റില്‍ അകപ്പെട്ട യുവാവിനെ മുകളിലോട്ട് കയറ്റിയ ശേഷം കയറില്‍ തൂങ്ങി മുകളിലേക്ക് വരുന്നതിനിടെ കയര്‍ പൊട്ടി താഴേക്ക് വീണാണ് യുവാക്കള്‍ മരിച്ചത്. സെപ്തംബർ 13 ശനിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.കല്ലുവാതുക്കല്‍ സ്വദേശിയായ യുവാവും മയ്യനാട് സ്വദേശിയായ മറ്റൊരു യുവാവുമാണ് മരിച്ചത്.

ആദ്യം കിണറ്റില്‍ വീണ യുവാവിനെ കിണറ്റില്‍ ഇറങ്ങി രക്ഷപ്പെടുത്തിയ ശേഷം ഇരുവരും കയറില്‍ പിടിച്ച്മുകളിലേക്ക് കയറുന്നതിനിടെയാണ് മധ്യഭാഗത്ത് എത്തിയപ്പോള്‍ കയര്‍ പൊട്ടി ഇരുവരും കിണറ്റിലേക്ക് വീണത്.മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *