കേരളത്തിന്റെ പുതിയ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ സംസ്ഥാനത്ത് വളർച്ചാ തരംഗമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമുള്‍പ്പെടെയുള്ള പുതിയ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ സംസ്ഥാനത്ത് വളർച്ചാ തരംഗമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വിഴിഞ്ഞം സൃഷ്ടിക്കുന്ന പുതിയ തൊഴില്‍, അനുബന്ധ നിക്ഷേപ സാദ്ധ്യതകള്‍. അതിനെല്ലാം പ്രയോജനപ്പെടുന്ന തരത്തില്‍ വിദ്യാഭ്യാസ തലത്തിലുണ്ടാക്കേണ്ട മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച്‌ പഠനം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഇക്കണോമിക് അസോസിയേഷൻ നടത്തിയ ‘കേരള ഇക്കണോമിക് കോണ്‍ഫറൻസ് 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തീർത്ഥങ്കർ റോയ്,കെ.രവി രാമൻ എന്നിവർ ചേർന്ന് രചിച്ച ‘കേരളം 1956 മുതല്‍ ഇതുവരെ ‘ എന്ന പുസ്തകം ചടങ്ങില്‍ വച്ച്‌ കെ.എ.ഉമ്മന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഗവ.വിമൻസ് കോളേജ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ കെ.എൻ.ഹരിലാല്‍ അദ്ധ്യക്ഷത വഹിച്ചു.സന്തോഷ് വർഗീസ് സ്വാഗതം പറഞ്ഞു. സാമ്ബത്തിക വിദഗ്ദ്ധൻ എം.എ.ഉമ്മൻ,മുൻചീഫ് സെക്രട്ടറി വിജയാനന്ദ്, ഇരുദയ രാജൻ,ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടാക്സേഷൻ ഡയറക്ടർ കെ.ജെ.ജോസഫ്,സി.ഡി.എസ്. ചെയർമാൻ വീരമണി,കേരള യൂണിവേഴ്സിറ്റിയിലെ സാമ്ബത്തികവിഭാഗം പ്രൊഫസർ ഷീജ, വിമൻസ് കോളേജ് പ്രിൻസിപ്പല്‍ അനില, ആസൂത്രണബോർഡ് അംഗം രവിരാമൻ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →