ബെയ്ജിംഗ്. ചൈനയിലെ ആഭ്യന്തര അഴിമതിയും സൈനീക വാഹനങ്ങളുടെ ഗുണനിലവാരമില്ലായ്മയുമാണ് ഇന്ത്യയുമായുളള ഏറ്റുമുട്ടലില്‍ സൈനീകര്‍ കൊല്ലപ്പെടാന്‍ ഇടയായതെന്ന് ചൈനീസ് സൈനീകന്റെ ആരോപണം. ആരോപണം ഉന്നയിച്ച സോലിംങ് എന്ന സൈനീകനെ അറസ്റ്റ് ചെയ്തതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വെബ്സൈറ്റില്‍ പറയുന്നു.
സൈന്യത്തിന് വാഹനങ്ങള്‍ നല്കുന്ന ഡോങ്ഫെങ് ഓഫ്റോഡ് വെഹിക്കിള്‍സ് കമ്പനി സൈന്യത്തിന് നല്കുന്ന വാഹനങ്ങള്‍ ഗുണമേന്മ ഇല്ലാത്തതാണെന്നായിരുന്നു സോലിംങിന്റെ ആരോപണം. എന്നാല്‍ ഏത് ആക്രമണത്തില്‍ എവിടെവെച്ചാണ് സൈനീകര്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്നില്ല.
കഴിഞ്ഞ ജൂണ്‍ 15 ന് ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യ-ചൈന സൈനീകര്‍ ഏറ്റുമുട്ടിയിരുന്നു. ഈ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 ജവന്മാര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ തങ്ങളുടെ ഭാഗത്തുനിന്നും ആള്‍നാശമുണ്ടായതായി ചൈന സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ 40 ലേറെ ചൈനീസ് സൈനീകര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ അവകാശപ്പെട്ടിരുന്നു. പിന്നീട്
സോലിംങിന്റെ കുറ്റസമ്മത കുറിപ്പും പുറത്തുവന്നിരുന്നു. താന്‍ സൈന്യത്തെക്കുറിച്ച് കെട്ടച്ചമച്ച കഥകള്‍ എഴുതിയതാണെന്നും , മദ്യലഹരിയില്‍ എഴുതിയതാണെന്നും കുറിപ്പില്‍ പറയുന്നു.
ഇതിന്റെ പരിണിതഫലം അനുഭവിക്കാന്‍ താന്‍ തയ്യാറാണെന്നും തന്റെ അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാന്‍ നെറ്റിസണ്‍സ് തയ്യാറാകണമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടാക്കരുത് വിശ്വസിക്കരുത്, പ്രചരിപ്പിക്കരുത് എന്നും ലിംഗ് പറയുന്നു.

