തിരുവനന്തപുരം: .ശബരിമല ദർശനത്തിന് വെർച്വല്‍ ക്യൂ ബുക്കിംഗ് പ്രതിദിനം 70,000 പേർക്ക് മാത്രമായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. 10,000 പേർക്ക് സർക്കാർ സ്പോട്ട് ബുക്കിംഗ് നല്‍കിയേക്കും ശബരിമലയിലെത്തുന്ന ഒരു ഭക്തനും ദർശനം നടത്താതെ തിരികെ പോകില്ലെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.
കഴിഞ്ഞ തവണത്തെ തിരക്ക് മൂലമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്
70,000 പേർക്കുള്ള ബുക്കിംഗ് ഓപ്പണ്‍ ചെയ്തു. 80,000 പേരെ ഒരു ദിവസം അനുവദിക്കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. മണ്ഡലകാലത്ത് നട തുറക്കുന്നതിന് മുൻപേ തീരുമാനമുണ്ടാകും . കഴിഞ്ഞ തവണത്തെ തിരക്ക് മൂലമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും പി എസ് പ്രശാന്ത് പറഞ്ഞു. .
ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് മാത്രം അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനിച്ചത്. സ്പോട് ബുക്കിങ് അവസാനിപ്പിച്ചതിനെതിരെ മുന്നണിയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് എല്ലാവര്ക്കും ദര്‍ശനം ഉറപ്പാക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.
