റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നായ ആക്രമിക്കുന്നതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച അമ്മയുടെ കയ്യിൽനിന്ന് വഴുതി കിണറ്റിൽ വീണു കുഞ്ഞ് മരിച്ചു

December 11, 2023 - 1:59 pm

നായ ആക്രമിക്കുന്നതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച അമ്മയുടെ കയ്യിൽനിന്ന് വഴുതി കിണറ്റിൽ വീണു കുഞ്ഞ് മരിച്ചു

മലപ്പുറം:പാണ്ടിക്കാട് 7 മാസം പ്രായമായ കുഞ്ഞ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു.പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപാസ് റോഡിലെ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂർ കളത്തുംപടിയൻ ഷിഹാബുദ്ദീന്റെയും മകൾ ഹാജാ മറിയം ആണു മരിച്ചത്.

ഇന്നലെ രാവിലെ അഞ്ചേമുക്കാലോടെ സമിയ്യയുടെ തമ്പാനങ്ങാടിയിലെ വീട്ടിലായിരുന്നു അപകടം.കുഞ്ഞ് മൂത്രമൊഴിച്ചതിനെത്തുടർന്ന് കഴുകാൻ പുറത്തിറങ്ങിയ സമിയ്യയെ നായ ആക്രമിക്കാൻ വന്നെന്നും ഓടിയപ്പോൾ കയ്യിൽനിന്ന് വഴുതി കുഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നെന്നും വീട്ടുകാർ പറഞ്ഞു.കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നു പൊലീസ് അറിയിച്ചു. അഗ്നിരക്ഷാ സേനാംഗം കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *