റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബന്ധുവിനൊപ്പം ഉമ്മയുടെ വീട്ടിലേക്കുള്ള യാത്രയിൽ അപകടം ഗുഡ്സ് ഓട്ടോയിൽ നിന്നും തെറിച്ച് വീണ് അഞ്ചു വയസുകാരൻ മരിച്ചു

December 11, 2023 - 1:55 pm

ബന്ധുവിനൊപ്പം ഉമ്മയുടെ വീട്ടിലേക്കുള്ള യാത്രയിൽ അപകടം

ഗുഡ്സ് ഓട്ടോയിൽ നിന്നും തെറിച്ച് വീണ് അഞ്ചു വയസുകാരൻ മരിച്ചു

മലപ്പുറം – കോട്ടക്കൽ റോഡിൽ ഒതുക്കുങ്ങലിൽ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണു അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു. സ്വന്തം വീട്ടിൽ നിന്നും ബന്ധുവിനൊപ്പം പൊന്മളയിലെ മാതാവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മാവേലി കുണ്ട് സ്വദേശി തട്ടാരതൊടി അബ്ദുൽ റഷീദിൻ്റെ മകൻ റയ്യാൻ റാഫി (5)ആണ് മരണപ്പെട്ടത്.ഗുഡ്സ് ഓട്ടോയുടെ മുന്നിലിരുന്ന് പോകുന്നതിനിടെ അബദ്ധത്തിൽ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചു തലയടിച്ചു വീഴുകയായിരുന്നു. ഉടനെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്-ഫാത്തിമ സൂറ. സഹോദരങ്ങൾ- റബീഹുൽ റഷാദ്, റിഷാദ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *