പൊലീസിന് പിടികൊടുക്കാതെ മുങ്ങി നടന്ന പീഡനക്കേസ് പ്രതി പിടിയിൽ

കുണ്ടറ (കൊല്ലം): പൊലീസി​ന്റെ പിടിയിൽ നിന്നും മുങ്ങിനടന്ന പീഡനശ്രമക്കേസ് ലിഫ്റ്റ്‌ ചോദിച്ചു കയറിയത് അന്വേഷണ ഉദ്യോ​ഗസ്ഥ​ന്റെ സ്കൂട്ടറിൽ. കുടുങ്ങിയെന്നാറിഞ്ഞ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിവീഴുകയായിരുന്നു. കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കൊടുവിള കരാചരുവിൽവീട്ടിൽ ജോമോൻ (19) ആണ് പിടിയിലായത്.

മറ്റൊരു കേസ് അന്വേഷിക്കാനുള്ള യാത്രയിലായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ബിൻസ്‌രാജിനോടാണ് ജോമോൻ ലിഫ്റ്റ് ചോദിച്ചത്. കൊല്ലം-തേനി പാതയിൽ അലിൻഡ് ഫാക്ടറിക്കു മുന്നിലെത്തിയപ്പോഴാണ് എസ്.ഐ. യുടെ സ്കൂട്ടറിലാണ് ലിഫ്റ്റ്‌ ചോദിച്ചു കയറിയതെന്ന് ജോമോൻ തിരിച്ചറിഞ്ഞത്. ഇറങ്ങി ഓടുന്നതിനിടെ ജോമോനെ എസ്.ഐ. പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. പൊന്തക്കാട്ടിൽ ഒളിച്ച പ്രതിയെ എസ്.ഐ.യും അലിൻഡിനു മുന്നിൽ സമരം ചെയ്യുകയായിരുന്ന യു.ഡി.എഫ്. പ്രവർത്തകരും ചേർന്ന് പിടികൂടി.

കുണ്ടറ സ്റ്റേഷനിലെത്തിച്ച പ്രതിയെ പിന്നീട് കിഴക്കേ കല്ലട പോലീസിന് കൈമാറി. കിഴക്കേ കല്ലട സ്റ്റേഷനിൽ, മോഷണമുൾപ്പെടെ കേസുകളിലെ പ്രതിയാണ് ജോമോനെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →