കാണാതായ വിദ്യാര്‍ഥി മരിച്ചനിലയിൽ

കാട്ടൂരില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടൂര്‍ വഴക്കല അര്‍ജുനന്‍-ശ്രീകല ദമ്പതിമാരുടെ മകള്‍ ആര്‍ച്ചയെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. വെള്ളിയാഴ്ച മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്. ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആര്‍ച്ച. വെള്ളിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാതായതോടെ കുടുംബം കാട്ടൂര്‍ പോലീസിലും പരാതി നല്‍കിയിരുന്നു. വീട്ടില്‍നിന്ന് എവിടേക്കെങ്കിലും പോയെന്ന് കരുതി ആലപ്പുഴ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബന്ധുക്കളും പോലീസും അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →