വ്യാജ രേഖകൾ ഉപയോഗിച്ച് 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു; പരാതിയുമായി നടി ഗൗതമി

കോടികളുടെ തട്ടിപ്പിനിരയായതായി നടി ​ഗൗതമി. വ്യാജ രേഖകൾ ഉപയോഗിച്ച് 25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്തതായാണ് പരാതിയിൽ. ചെന്നൈ പൊലീസ് കമ്മീഷണർക്ക് നടി പരാതി നൽകിയതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തട്ടിപ്പ് നടത്തിയ ആൾ ആളുകളെ വച്ച് ഭീഷണിപ്പെടുത്തുന്നതായും മകൾക്കു നേരെ വധഭീഷണി വരെ ഉയർത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.

സാമ്പത്തികാവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വിൽക്കാൻ ഗൗതമി തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് ബിൽഡറായ അളഗപ്പനും ഭാര്യയും വസ്തുവകകൾ വിറ്റുതരാം എന്ന് വാഗ്‌ദാനം ചെയ്‌ത് ഗൗതമിയെ സമീപിച്ചു, അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകിയെന്നും അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും ഇരുപത്തിയഞ്ച് കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നാണ് ഗൗതമി പരാതിയിൽ പറയുന്നത്.

അളഗപ്പനെ സഹായിക്കുന്ന രാഷ്ട്രീയ ഗുണ്ടകളിൽ നിന്ന് തനിക്കും മകൾക്കും വധഭീഷണിയുണ്ടെന്നും ഇത് സുബ്ബലക്ഷ്മിയുടെ പഠനത്തെ ബാധിക്കുന്നതായും ഗൗതമി പറഞ്ഞതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം അന്വേഷിക്കാനും തന്റെ സ്വത്തുക്കൾ വീണ്ടെടുക്കാനും കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കാനും അധികാരികളോട് അഭ്യർഥിച്ചുകൊണ്ടാണ് താരത്തിന്റെ പരാതി. ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗൗതമി ഇപ്പോൾ മകൾ സുബ്ബുലക്ഷ്മിയോടൊപ്പമാണ് ഏറെക്കാലമായി താമസം. കൂടാതെ ബിജെപിയുമായി ചേർന്ന് രാഷ്ട്രീയ പ്രവർത്തങ്ങളിലും സജീവമാണ്. 1998ല്‍ വ്യവസായിയായ സന്ദീപ് ഭാട്ടിയയെ ഗൗതമി വിവാഹം ചെയ്തുവെങ്കിലും ഒരു വര്‍ഷത്തിനകം ഇവര്‍ വേര്‍പിരിഞ്ഞു. സുബ്ബലക്ഷ്മി ഒരേ ഒരു മകളാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →