റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരമ്പര തൂത്തുവാരിആസ്‌ട്രേലിയ

September 4, 2023 - 1:09 pm

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ആസ്‌ട്രേലിയ. മൂന്നാം ട്വന്റി20യില്‍ ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 191 റണ്‍സ് വിജയലക്ഷ്യം അവര്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യ രണ്ട് കളികളും ആസ്‌ട്രേലിയ അനായാസം ജയിച്ചിരുന്നു.
48 പന്തില്‍ ആറു സിക്‌സിന്റെയും എട്ടു ഫോറിന്റെയും അകമ്പടിയോടെ 91 റണ്‍സടിച്ച ഓപ്പണര്‍ ട്രാവിസ് ഹെഡ് ആണ് ഇന്നലെ വിജയശില്‍പിയായത്. 22 പന്തില്‍ 42 റണ്‍സടിച്ച ജോഷ് ഇംഗ്ലിസും പുറത്താകാതെ 21 പന്തില്‍ 37 റണ്‍സെടുത്ത മാര്‍ക്കസ് സ്‌റ്റോയ്‌നിസും ഓസീസിനെ വിജയത്തിലേക്കു നയിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഡൊണാവന്‍ ഫെരേരയുടെ വെടിക്കെട്ട് ബാറ്റിംഗാണ് 190 റണ്‍സിലെത്തിച്ചത്. 21 പന്തില്‍ 48 റണ്‍സടിച്ച ഫെരേര അഞ്ചു സിക്‌സും ഒരു ഫോറും പറത്തി. റീസ ഹെന്‍ഡ്രിക്‌സ് 30 പന്തില്‍ 40 റണ്‍സും ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 23 പന്തില്‍ 41 റണ്‍സുമടിച്ചു.
ഓസ്‌ട്രേലിയയ്ക്കായി പേസര്‍ ഷോണ്‍ അബോട്ട് 4 വിക്കറ്റ് നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *