മോഹന്‍ ബഗാന്ഡ്യൂറണ്ട് കപ്പ് കിരീടം

കൊല്‍ക്കത്ത: പത്തുപേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം കൈവിടാതെ പൊരുതിയ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിന് ഡ്യൂറന്‍ഡ് കപ്പ് കിരീടം. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ 60000 കാണികള്‍ക്കു മുന്നില്‍ നടന്ന കൊല്‍ക്കത്ത ഡെര്‍ബിയില്‍ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബഗാന്‍ കീഴടക്കിയത്.
62-ാം മിനുട്ടില്‍ അനിരുദ്ധ് ഥാപ്പ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അരമണിക്കൂറിനു മുകളില്‍ പത്തു പേരുമായാണ് ബഗാന്‍ കളിച്ചത്. ഥാപ്പയ്ക്ക് റെഡ് കാര്‍ഡ് ലഭിച്ച് അധികം വൈകാതെ തന്നെ ബഗാന്‍ ലക്ഷ്യം കണ്ടു. 71-ാം മിനുട്ടില്‍ സൂപ്പര്‍ താരം ദിമിത്രി പെട്രാറ്റോസ് ആണ് വിജയ ഗോള്‍ നേടിയത്.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ മോഹന്‍ ബഗാന്‍ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ടിരുന്നു. അതിനുള്ള പകവീട്ടല്‍ കൂടിയായി ഈ വിജയം. 12 ഗോളും ഏഴ് അസിസ്റ്റുമായി ബഗാനെ ഐ.എസ്.എല്‍. കിരീടത്തിലേക്ക് നയിച്ചതും ദിമിത്രി പെട്രാറ്റോസ് ആയിരുന്നു. 2018 റഷ്യ ലോകകപ്പില്‍ ആസ്‌ട്രേലിയന്‍ ടീമിലുണ്ടായിരുന്ന താരമാണ് പെട്രാറ്റോസ്. ഇതോടെ മലയാളിതാരം സഹല്‍ അബ്ദുസമദ് ക്ലബ് ഫുട്‌ബോളില്‍ ആദ്യ കിരീടമണിഞ്ഞു. മറ്റൊരു മലയാളി താരം ആഷിഖ് കുരുണിയനും ബഗാനില്‍ ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →