റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫയലുകള്‍ കുന്നുകൂടുന്നു; മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗംവിളിച്ചു

July 31, 2020 - 5:24 pm

തിരുവനന്തപുരം: മുന്നിലിരിക്കുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്ന ഓര്‍മ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റ് ജീവനക്കാരോട് പറഞ്ഞത് അധികാരമേറ്റതിന് തൊട്ടുപിന്നാലെയായിരുന്നു. വര്‍ഷം നാല് കഴിഞ്ഞിട്ടും ഫയല്‍നീക്കത്തില്‍ കാര്യമായ പുരോഗതിയില്ല. സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കുന്നുകൂടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗംവിളിച്ചു. ചൊവ്വാഴ്ച വൈകീട്ട് 4.30നാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗംചേരുക.

റവന്യൂ ആഭ്യന്തരം, പൊതുവിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലാണ് ഫയലുകളേറെയും കെട്ടിക്കിടക്കുന്നത്. രണ്ടുലക്ഷത്തോളം ഫയലുകള്‍ കെട്ടിക്കിടപ്പുണ്ടെന്നാണ് സൂചന. കൊവിഡ് കാലമായതോടെ ഫയല്‍നീക്കം പ്രതിസന്ധിയിലായി. ഇതുകൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *