തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐഎസ്ആർഒ പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി അന്വേഷണസംഘം ഇന്ന് ഹരിയാനയിൽ പരിശോധന നടത്തിയേക്കും. ഇതിനായി കേരള പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് ഡെല്‍ഹിയിലെത്തും.
പിന്നീട് ഹരിയാനയിലേക്ക് പോകും. നാല് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഹരിയാനയിലേക്ക് പോകുന്നത്. കേസിൽ പിടിയിലായ രണ്ട് പ്രതികളും ഹരിയാന സ്വദേശികളാണ്. ഇവർക്ക് ഹരിയാനയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്ററുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു.
ഈ കോച്ചിംഗ് സെന്ററിലടക്കം അന്വേഷണസംഘം പരിശോധന നടത്തും. ഹരിയാന പൊലീസ് ഉദ്യോഗസ്ഥരയും കാണും. അതേസമയം, തട്ടിപ്പ് നടന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വിഎസ്എസ്സി ടെക്നിക്കൽ ബി പരീക്ഷ റദ്ദാക്കിയിരുന്നു. ആൾമാറാട്ടവും ഹൈടെക് കോപ്പിയടിയും കണ്ടെത്തിയ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷ റദ്ദാക്കാൻ പൊലിസ് റിപ്പോർട്ട് നൽകിയിരുന്നു

