ന്യൂഡല്‍ഹി: പിഎം ഇ-ബസ് സര്‍വീസിനും അംഗീകാരം ലഭിച്ചു. 10,000 പുതിയ ഇലക്ട്രിക് ബസുകള്‍ ഓടിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. പിഎം ഇ-ബസ് സര്‍വീസ് സ്‌കീമിനായി 57,613 കോടി രൂപ ചെലവഴിക്കും. ഇതില്‍ 20,000 കോടി കേന്ദ്ര സര്‍ക്കാരും ബാക്കി സംസ്ഥാന സര്‍ക്കാരും നല്‍കും. ഇതനുസരിച്ച് രാജ്യത്തുടനീളം പതിനായിരത്തോളം പുതിയ ഇലക്ട്രിക് ബസുകള്‍ ലഭ്യമാക്കും.
പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് (പിപിപി) മാതൃകയിലായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുകയെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. 3 ലക്ഷവും അതില്‍ കൂടുതലുമുള്ള ജനസംഖ്യയുള്ള 169 നഗരങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പദ്ധതിയിലൂടെ 45,000-55,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.




