റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

August 17, 2023 - 12:04 pm

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ വിപുലീകരണത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിനായി 14,903 കോടി രൂപ ചെലവഴിക്കും. ഐടി പ്രൊഫഷണലുകളുടെ നൈപുണ്യ നിലവാരം ഡിജിറ്റല്‍ ഇന്ത്യ മെച്ചപ്പെടുത്തിയതായി അശ്വിനി വൈഷ്ണവ് പറഞ്ഞു. പദ്ധതിക്ക് കീഴില്‍ 5.25 ലക്ഷം ഐടി പ്രൊഫഷണലുകള്‍ക്ക് പുനര്‍ നൈപുണ്യവും നവീകരണവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 2.65 ലക്ഷം പേര്‍ക്ക് ഐടിയില്‍ പരിശീലനം നല്‍കും.ദേശീയ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്റെ കീഴില്‍ 18 സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വിന്യസിച്ചിട്ടുണ്ട്. ഇനി ഒമ്പത് സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ കൂടി ഇതിലേക്ക് ചേര്‍ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *