റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുണനിവലവാരമില്ലാത്ത ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ഇന്ത്യ

July 30, 2020 - 4:47 pm

ന്യൂ ഡല്‍ഹി:  വിലക്കുറവിന്‍റെ   പേരില്‍ ചൈന ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്ന  371 തരം ഉല്‍പ്പന്നങ്ങള്‍ക്ക്  ഗുണനിലവാരം ഇല്ലെന്ന് വാണിജ്യ മന്ത്രാലയം കണ്ടെത്തിയതായി ബ്യൂറോ ഓഫ്  ഇന്ത്യന്‍ സ്റ്റാന്‍റേ ഡ്‌സ് (ബിഐഎസ്) ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി അറിയിച്ചു. ഇതേ തുടര്‍ന്നാണ്  ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് നിരോഥധനം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുന്നത്. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന്  ചൈനീസ് ആപ്പുകള്‍ നേരത്തേതന്ന ഇന്ത്യ നിരോധിച്ചിരുന്നു.

കൂടുതല്‍ പരിശോധനകള്‍ നടത്തുകയും ഉല്‍പ്പന്നങ്ങള്‍ക്കുളള ഗുണ നിലവാര മനദണ്ഡങ്ങള്‍  പ്രഖ്യാപിക്കാനുമാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഗുണനിലവാരം ഇല്ലാത്ത ഉല്പ്പന്നങ്ങള്‍ എത്തിക്കുന്നുണ്ടോയെന്നറിയാന്‍ കാണ്ട്‌ല, മഹാരാഷ്ട്ര,കൊച്ചി എന്നിവിടങ്ങളില്‍  പരിശോധന കര്‍ശനമാക്കുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *