റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുജറാത്തിൽ ഇല്ലാത്ത മദ്യം ലക്ഷദ്വീപിലെന്തിന്: ഐഷ സുൽത്താന

August 8, 2023 - 3:13 pm

കൊച്ചി: ഗുജറാത്തിൽ മദ്യ നിരോധനം നിലനിൽക്കുമ്പോൾ ലക്ഷദ്വീപിൽ മദ്യ ലഭ്യത ഉറപ്പാക്കാൻ ശ്രമിക്കുന്നതെന്തിനെന്ന് ദ്വീപ് സ്വദേശിനിയായ സംവിധായിക ഐഷ സുൽത്താന. കേന്ദ്ര ഭരണ പ്രദേശത്തേക്കുള്ള എക്സൈസ് റെഗുലേഷൻ കരട് ബില്ലിൽ കേന്ദ്ര സർക്കാർ പൊതുജനങ്ങളുടെ അഭിപ്രായം തേടിയ പശ്ചാത്തലത്തിലാണ് സമൂഹ മാധ്യമത്തിലൂടെയുള്ള പ്രതികരണം.

ലക്ഷദ്വീപിൽ ആവശ്യം മദ്യമല്ല ശുദ്ധമായ കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും മെഡിക്കൽ കോളെജും വിദ്യാഭ്യാസ സൗകര്യങ്ങളും കപ്പലുകളുമാണെന്നും ഐഷ പറയുന്നു.

ഗുജറാത്തിൽ ഉറപ്പാക്കാത്ത മദ്യ ലഭ്യത ലക്ഷദ്വീപിൽ ഉറപ്പാക്കാൻ ശ്രമിക്കുന്നതിന്‍റെ കാരണമെന്താണെന്നും, ഇതാണോ ലക്ഷദ്വീപിന്‍റെ വികസമെന്നും അവർ ചോദിക്കുന്നു.

2021ൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ജൈവായുധം എന്ന് വിശേഷിപ്പിച്ചതിന് കവരത്തി പോലീസ് ഐഷയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ചാനൽ ചർച്ചയ്ക്കിടെയായിരുന്നു പരാമർശം. ദ്വീപിൽ കൊവിഡ്-19 പടരാനിടയാക്കിയ പരിഷ്കരണങ്ങൾ കൊണ്ടുവന്ന ആൾ എന്ന നിലയിലാണ് ജൈവായുധം എന്ന് വിശേഷിപ്പിച്ചതെന്ന‌ായിരുന്നു ഐഷയുടെ വിശദീകരണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *