റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്‍റെ മിത്ത് പാരാമർശം വിവാദമായിരിക്കെ മെഡിക്കൽ സമ്മേളന പരിപാടിയിലെ പ്രസംഗത്തിൽ വിഷയം പരാമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രിചിത്ര തിരുനാൾ ഫോർ മെഡിക്കൽ സയൻസ് അൻഡ് ടെക്നോളജി സംഘടിപ്പിക്കുന്ന രാജ്യാന്തര കോൺഫറൻസ് ഉദ്ഘാടനത്തിലായിരുന്നു വിവാദങ്ങൾ തെടാതെയുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം.

ശാസ്ത്രം സത്യമാണ്. വിയോജിപ്പാണ് ജനാധിപത്യത്തിന്‍റെ അന്തസത്ത. വിയോജിപ്പ് രേഖപ്പെടുത്താൻ ചരിത്രത്തെ വളച്ചൊടിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യ നന്മക്കായി ഉപയോഗപ്പെടുത്തണം. ഗവേഷണ രംഗത്തെ ന്യൂനതകൾ പരിഹരിക്കാൻ കേരളം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *