പരമ്പരകള്‍ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യം: സ്റ്റോക്‌സ്

ലണ്ടന്‍: കെന്നിംഗ്ടണ്‍ ഓവലിലെ ത്രസിപ്പിക്കുന്ന വിജയം വഴി ആഷസ് പരമ്പര 2-2നു സമനിലയിലാക്കിയതിന്റെ ആവേശത്തിലാണ് ഇംഗ്ലണ്ട്. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും പരാജയപ്പെട്ട് ബാസ്‌ബോള്‍ ശൈലി മരിച്ചെന്ന് ഏവരും വിധിയെഴുതിയപ്പോഴാണ് ഇംഗ്ലണ്ട് ശകതമായി തിരിച്ചുവന്നത്. മൂന്നും അഞ്ചും ടെസ്റ്റുകള്‍ ജയിച്ച അവര്‍ മഴയില്‍ ഒലിച്ചുപോയ നാലാം ടെസ്റ്റിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്‍പിന് ഇത്തരം ആവേശകരമായ പരമ്പരകളാണ് ആവശ്യമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്ക്‌സ് പറഞ്ഞു. ഈ പരമ്പര ക്രിക്കറ്റിലേക്ക് വരാന്‍ പുതു തലമുറയെ തീര്‍ച്ചയായും സ്വാധീനിക്കുമെന്ന് സ്റ്റോക്‌സ് വ്യക്തമാക്കി. കഴിഞ്ഞ ഏഴ് ആഴ്ചയായി ടെസ്റ്റ് ക്രിക്കറ്റിലേക്കു പുതിയ പ്രേക്ഷകരെ കൊണ്ടുവരാന്‍ ആഷസ് പരമ്പരയ്ക്കു സാധിച്ചിട്ടുണ്ട്. രണ്ടു മികച്ച ടീമുകള്‍ ഇഞ്ചോടിഞ്ച് പോരാടുന്ന പരമ്പരയ്ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →