ജയ്പുർ-മുംബൈ എക്സ്പ്രസ് ട്രെയിനിൽ വെടിവയ്പ്പിൽ: 4 മരണം
ജയ്പുർ-മുംബൈ എക്സ്പ്രസിന്റെ ബി5 കോച്ചിൽ ഇന്നു പുലർച്ചെയാണ് സംഭവം. മുംബൈയിലേക്ക് പോകുന്ന വഴി ആർപിഎഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങാണ് (30) യാത്രക്കാർക്കു നേരെ വെടിയുതിർത്തത്. പ്രതിയുടെ മാനസികാവസ്ഥ മോശമായിരുന്നെന്നു പൊലീസ് പറയുന്നു.