റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

7 കുട്ടികളുമായി സ്‌കൂട്ടർ യാത്ര; യുവാവ് അറസ്റ്റിൽ
മുംബൈ: റോഡ് സുരക്ഷയ്‌ക്കായി നിയമങ്ങൾ ദിനംപ്രതി കൂട്ടിക്കൊണ്ടുവരുന്ന സമയത്ത് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി യുവാവ്. രണ്ടും മൂന്നുമല്ല…7 കുട്ടികളെയും കൊണ്ട് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തയാളെ പൊലീസ് മുംബൈയിൽ അറസ്റ്റ് ചെയ്തു.

June 27, 2023 - 10:18 am

ഏഴു കുട്ടികളെയും കൊണ്ട് ഇയാൾ യാത്ര ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് കേസെടുത്തത്. ബൈക്കിനു മുന്നിൽ 2 കുട്ടികളും, പിന്നിലായി 3 കുട്ടികളും അതിനും പിറകിലായി മറ്റ് 2 പേർ നിൽക്കുന്നതും വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

ഇയാളുടെ അപകടകരമായ റൈഡിങ്ങിനെതിരേ നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം അറിയിച്ചത്. 7 ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്. ഇതൊന്നും കൂടാതെ അപകടകരമായി വണ്ടിയോടിച്ചിരുന്ന ഇയാൾ ഹെൽമറ്റ് പോലും വച്ചിരുന്നില്ല എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം.

ഇത്തരത്തിൽ അപകടകരമായി വണ്ടിയോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *