റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുതലും കൈത്താങ്ങും മണ്ണാര്ക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്ത് എം.ഇ.എസ് കല്ലടി കോളെജ് ഓഡിറ്റോറിയത്തില് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്കുട്ടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാല് അദാലത്തുകളിലായി സാധാരണക്കാരായ ജനങ്ങളുടെ സങ്കീര്ണ്ണമായ പ്രശ്‌നങ്ങള് പരിഹരിക്കപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു. അദാലത്ത് വേദിയില്നേരിട്ട് സ്വീകരിക്കുന്ന പരാതികള് 30 ദിവസത്തിനകം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. മുന്ഗണനാ വിഭാഗത്തിലേക്ക് മാറ്റിയ 20 പേരുടെ റേഷന് കാര്ഡുകള് വേദിയില് മന്ത്രി കൈമാറി.

അദാലത്തില്‍ നേരിട്ട് 457 പരാതികള്‍ ലഭിച്ചു. ഇതില്‍ 78 ലൈഫ് മിഷന്‍, രണ്ട് തണ്ണീര്‍തടം, 377 മറ്റു പരാതികള്‍ എന്നിങ്ങനെയാണ് ലഭ്യമായത്. ഈ പരാതികള്‍ പരിശോധിച്ച് 30 ദിവസത്തിനകം കൃത്യമായ മറുപടി നല്‍കും. ഓണ്‍ലൈനായി ലഭിച്ച 385 പരാതികളില്‍ 174 പരാതികള്‍ക്ക് അനുകൂല മറുപടിയും ബാക്കി പരാതികള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. 72 പരാതികള്‍ നിരസിച്ചു.

അലനല്ലൂര്‍, കോട്ടപ്പാടം, തച്ചനാട്ടുകര ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ള വിതരണ പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഒമ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ കുടിവെള്ള വിതരണ പദ്ധതിക്കായി 157 കോടി രൂപ അനുവദിച്ചിരുന്നു. കിഫ്ബി വഴി പ്യൂരിഫയിങ് പ്ലാന്റ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. വെള്ള ടാങ്കും വീടുകളിലേക്ക് കണക്ഷന്‍ നല്‍കുന്നതും ആണ് ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ കഴിഞ്ഞു. തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലിം ഉന്നയിച്ച പരാതിയിന്മേലാണ് മന്ത്രി നടപടി സ്വീകരിച്ചത്.

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ പരാതി തീർപ്പാകുമ്പോഴുള്ള ജനങ്ങളുടെ സന്തോഷം തൃപ്തി നല്‍കുന്നതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അദാലത്ത് വിജയകരമാക്കിയ എല്ലാ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

എം.എല്‍.എ അഡ്വ. എന്‍. ഷംസുദ്ദീന്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ, അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുറുശ്ശി, കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മുള്ളത്ത് ലത, അക്കര ജസീന, കെ.പി.എം സലീം, ലക്ഷ്മിക്കുട്ടി, എ. ഷൗക്കത്തലി, സതീ രാമരാജന്‍, ഒ. നാരായണന്‍ കുട്ടി, എ. പ്രേമലത, രാമചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, എ.ഡി.എം കെ. മണികണ്ഠന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *