റിപ്പോര്‍ട്ട് കരുതലും കൈത്താങ്ങും മണ്ണാര്‍ക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്ത് എം.ഇ.എസ് കല്ലടി കോളെജ് ഓഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാല് അദാലത്തുകളിലായി സാധാരണക്കാരായ ജനങ്ങളുടെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു. അദാലത്ത് വേദിയില്നേരിട്ട് സ്വീകരിക്കുന്ന പരാതികള്‍ 30 ദിവസത്തിനകം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിയ 20 പേരുടെ റേഷന്‍ കാര്‍ഡുകള്‍ വേദിയില്‍ മന്ത്രി കൈമാറി.അദാലത്തില്‍ നേരിട്ട് 457 പരാതികള്‍ ലഭിച്ചു. ഇതില്‍ 78 ലൈഫ് മിഷന്, രണ്ട് തണ്ണീര്‍തടം, 377 മറ്റു പരാതികള്‍ എന്നിങ്ങനെയാണ് ലഭ്യമായത്. ഈ പരാതികള്‍ പരിശോധിച്ച് 30 ദിവസത്തിനകം കൃത്യമായ മറുപടി നല്‍കും. ഓണ്‍ലൈനായി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ