റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.വി. വിശ്വനാഥിനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശിപാര്‍ശ

May 17, 2023 - 1:01 pm

കൊച്ചി: മലയാളിയും സീനിയര്‍ അഭിഭാഷകനുമായ കെ.വി. വിശ്വനാഥിനെയും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.കെ. മിശ്രയെയും സുപ്രീം കോടതി ജഡ്ജി പദത്തിലേക്കു കൊളീജിയം കേന്ദ്രസര്‍ക്കാരിനോടു ശിപാര്‍ശചെയ്തു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും എം.ആര്‍. ഷായും വിരമിച്ചതിനെത്തുടര്‍ന്നു സുപ്രീം കോടതിയില്‍ രണ്ടു ജഡ്ജിമാരുടെ ഒഴിവുണ്ട്. ഈ ഒഴിവിലേക്കാണു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശിപാര്‍ശ.

പാലക്കാട് കല്‍പ്പാത്തി സ്വദേശിയാണ് കെ.വി. വിശ്വനാഥന്‍. കെ.വി. വിശ്വനാഥനെ ജഡ്ജിയായി ഉയര്‍ത്താനുള്ള ശിപാര്‍ശയ്ക്കു കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ അദ്ദേഹം ഭാവിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകാനുള്ള സാധ്യത ഏറെയാണ്. 2030 ഓഗസ്റ്റ് പതിനൊന്നിനു ജസ്റ്റിസ് ജെ.ബി. പര്‍ഡിവാല ചീഫ് ജസ്റ്റിസ് പദവിയില്‍നിന്നു വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വിശ്വനാഥന് ഒന്‍പതുമാസം ഈ പദവിയിലിരിക്കാന്‍ സാധിച്ചേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *