റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

50 സീറ്റുകള്‍വരെ ലഭിക്കും, ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിനെന്ന് ജെ ഡി എസ്

May 13, 2023 - 10:48 am

കര്‍ണാടക: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ തൂക്കുമന്ത്രി സഭക്കാണ് സാധ്യതയെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും ബിജെപിയും പിന്തുണ തേടി സമീപിച്ചതായി ജെഡിഎസ് അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടുണ്ടെന്ന് ജെഡിഎസ് മുതിര്‍ന്ന നേതാവ് തന്‍വീര്‍ അഹമ്മദ് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ പുരോഗതിക്കായി രണ്ട് ദേശീയ പാര്‍ട്ടികളെയും ജെഡിഎസ് നിയന്ത്രിക്കണമെന്നാണ്. തൂക്ക് നിയമസഭ വരുമെന്നാണ് താന്‍ കരുതുന്നതെന്നും തിരഞ്ഞെടുപ്പില്‍ ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. അഞ്ച് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ തനിക്ക് കഴിയണമെന്നും തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്നും കുമാരസ്വാമി ഡെക്കാന്‍ ഹെറാള്‍ഡ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നേരത്തെ തങ്ങള്‍ക്ക് 70 സീറ്റ് വരെ കിട്ടുമെന്ന് ജെ ഡി എസ് പ്രഖ്യാപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *