റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സന്ദർശക വിസയിൽ സൗദിയിൽ എത്തിയ വയോധിക മരിച്ചു

April 10, 2023 - 4:42 pm

റിയാദ്: വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന, ബീഹാർ ഷേഖ്‌പുര സ്വദേശി ഷേഖ് ഖുർഷിദ് ആലത്തിന്റെ ഭാര്യ നൂർജഹാൻ ഖാത്തൂൻ (78) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. 2022 ഡിസംബറിൽ വീഴ്ചയെ തുടർന്ന് ഇടത് തുടയെല്ലിന് സാരമായി പരിക്കേറ്റതിനെ തുടർന്ന് അൽമന ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഡോക്ടർമാർ രണ്ടു മാസം വിശ്രമവും ഫിസിയോ തെറാപ്പിയും നിർദേശിച്ചിരുന്നു. എന്നാൽ 2023 ഏപ്രിൽ 10ന് അസുഖം മൂർച്ഛിക്കുകയും ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരണപ്പെടുകയുമായിരുന്നു.

സന്ദർശക വിസയിൽ സൗദിയിൽ എത്തിയതായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *