ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി വിദ്യാഭ്യാസത്തെകുറിച്ച് പുതിയ ചോദ്യം ഉന്നയിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ചോദിച്ചതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 25000 രൂപ പിഴ ചുമത്തിയതിന് പിന്നാലെയാണ് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പുതിയ ചോദ്യം ഉന്നയിച്ചത്. പ്രധാനമന്ത്രി പഠിച്ച കോളേജ് എവിടെയാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയാത്ത ഈ കോളേജ് ഏതാണ്? പ്രധാനമന്ത്രി പഠിച്ചോ?’ ഉദ്ധവ് താക്കറെ ചോദിച്ചു.
പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് തേടിയതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഗുജറാത്ത് ഹൈക്കോടതി 25000 രൂപ പിഴ ചുമത്തിയിരുന്നു. മുഖ്യവിവരവകാശ കമ്മീഷൻ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയാണ് നടപടി. പിഎംഒയിലെയും, ഗുജറാത്ത് സർവകലാശാലയിലെയും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരോട് ബിരുദ വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. പ്രധാനമന്ത്രിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകൾ നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചിരുന്നു.



