ബെം​ഗളൂരു: കർണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനം 29.05.2023ന്, വയനാട് ഉപതെര‍ഞ്ഞെടുപ്പിനുളള അടിയന്തര നീക്കം വേണ്ടെന്ന ചിന്തയിലാണ് കമ്മീഷൻ

ബെം​ഗളൂരു: കർണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനം 29.05.2023 ബുധനാഴ്ച 11.30 ന് നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിൽ ഉണ്ടായേക്കാം. വയനാട് ഉപതെര‍ഞ്ഞെടുപ്പിൽ കമ്മീഷന്റെ നിലപാട് എന്താണെന്നും ബുധനാഴ്ച വ്യക്തമാകും. 

കർണ്ണാടകക്കൊപ്പം വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. നിയമവിദഗ്ധരുടെ നിലപാട് കൂടി തേടിയ ശേഷമാകും തീരുമാനം. വയനാട്ടിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബിജെപി കമ്മീഷനെ സമീപിച്ചേക്കും. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയെന്ന അറിയിപ്പ് ലോക്സഭ സെക്രട്ടറിയേറ്റ് 28/03/23 ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. 

വിഷയം നിയമവിദഗ്ധരുമായി ചർച്ച ചെയ്യുന്നു എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നല്കുന്നത്. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ ഉടൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. 2023 ജനുവരി പതിനെട്ടിനായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ഇത് പിൻവലിക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ അടിയന്തര നീക്കം വേണ്ടെന്ന ചിന്തയിലാണ് കമ്മീഷൻ. തെരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ, മുസ്ലിം സംവരണം എടുത്തുകളഞ്ഞ് കർണാടക, പ്രബല സമുദായങ്ങളെ പാട്ടിലാക്കൽ ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →