റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദില്ലി : രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നെന്ന് പ്രിയങ്ക ഗാന്ധി. സത്യം പറഞ്ഞുകൊണ്ടേയിരിക്കും, രാഹുൽ ഭയപ്പെടില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മോദി സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ കേസിൽ രാഹുൽ ​ഗാന്ധി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രിയങ്ക ഗാന്ധി എത്തിയത്. രാഹുലിനൊപ്പം സത്യത്തിന്റെ ശക്തിയുണ്ടെന്നും തന്റെ സഹോദരന് ആരെയും പേടിയില്ല എന്നുമാണ് പ്രിയങ്ക ട്വിറ്ററിലൂടെ കുറിച്ചത്.

ഭയപ്പെടുന്ന കേന്ദ്രസർക്കാർ അവരുടെ മുഴുവൻ സംവിധാനങ്ങളും ഉപയോ​ഗിച്ച് രാഹുൽ ​ഗാന്ധിയുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. എന്റെ സഹോദരൻ ഒരിക്കലും ഭയപ്പെട്ടിട്ടില്ല, ഒരിക്കലും ഭയപ്പെടുകയുമില്ല. അവൻ സത്യം പറഞ്ഞാണ് ജീവിക്കുന്നത്. ഇനിയും സത്യം പറഞ്ഞുകൊണ്ടേയിരിക്കും. രാജ്യത്തെ ജനങ്ങളുടെ ശബ്ദം ഉയർത്തുന്നത് തുടരും. സത്യത്തിന്റെ ശക്തിയും കോടിക്കണക്കിന് നാട്ടുകാരുടെ സ്നേഹവും അദ്ദേഹത്തോടൊപ്പമുണ്ട്’-പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *