റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം.ശിവശങ്കറിന്റെ റിമാന്‍ഡ്‌ കാലാവധി പ്രത്യേക കോടതി 14 ദിവസംകൂടി നീട്ടി

March 10, 2023 - 8:35 am

കൊച്ചി : ലൈഫ്‌മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ റിമാന്‍ഡ്‌ കാലാവധി പ്രത്യേക കോടതി 14 ദിവസംകൂടി നീട്ടി. 2023 മാര്‍ച്ച്‌ 23ന്‌ വീണ്ടും ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. അതിന്മുമ്പ്‌ ശിവശങ്കര്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന്‌ വക്കിലന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എം.ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ്‌ റിമാന്‍ഡ്‌ ചെയ്‌തത്‌. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ജാമ്യംവേണമെന്നുമാണ്‌ ശിവശങ്കര്‍ ആവശ്യപ്പെട്ടത്‌. പക്ഷെ കോടതി വാദം അംഗീകരിച്ചില്ല, റിമാന്‍ഡ്‌ ചെയ്യുകയായിരുന്നു. കേസില്‍ ശിവശങ്കറിനെ രണ്ടുദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്‌തിരുന്നു.

അറസ്‌റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇഡി ഉന്നയിച്ച പ്രധാനകാര്യം അന്വേഷണവുമായി സഹകരിക്കുന്നില്ല അതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു. ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും വാദിച്ചു. ജാമ്യം നല്‍കരുതെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടെന്നും, ശിവശങ്കറിന്‌ ആരോഗ്യ പ്രശനങ്ങള്‍ ഇല്ലെന്നും ഇഡി ചൂണ്ടിക്കാട്ടി.

സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ സിബിഐ കോടതിയാണ്‌ ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളിയത്‌. ജാമ്യാപേക്ഷയില്‍ കോടതി വിശദമായ ജാമ്യം കേട്ടിരുന്നു. കോഴയിടപാടില്‍ പങ്കില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ്‌ ശിവശങ്കര്‍ ജാമ്യം ആവശ്യപ്പെട്ടിരുന്നത്‌. ജാമ്യാപേക്ഷയെ ഇഡി ശ്‌കതമായി എതിര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *