റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന്‌ മാറിനല്‍കിയ രോഗി അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍

March 10, 2023 - 8:42 am

തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിക്കുകീഴിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന്‌ മാറിനല്‍കിയ രോഗി ഗുരുതരാവസ്‌തയില്‍. ചാലക്കുടി പോട്ട സ്വദേശി അമല്‍ (25) ആണ്‌ മരുന്ന്‌ മാറി കഴിച്ച്‌ത്‌. മരുന്നുകഴിച്ചതോടെ ശരീരത്തില്‍ നീരുവക്കുകയും അപസ്‌മാരത്തിന്റെ ലക്ഷണം പ്രകടിപ്പിക്കുകയും ചെയതതോടെ അമലിനെ വെന്റിലേറ്ററിലേക്ക്‌ മാറ്റുകയായിരുന്നു. അതേസമയം രോഗലക്ഷണങ്ങള്‍ മരുന്നുമാറി കഴിച്ചതുകൊണ്ടല്ല എന്നാണ്‌ മെഡിക്കല്‍ ബോര്‍ഡിന്റെ വിശദീകരണം

അപകടത്തില്‍ പരിക്കേറ്റാണ്‌ അമല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്‌. രോഗം ഭേതമായി ആശുപത്രി വിടാനിരിക്കെയാണ്‌ സംഭവം. ഇന്നലെ വീട്ടില്‍ പോകാന്‍ പറഞ്ഞതായിരുന്നു. മൂന്നുദിവസം മുമ്പ്‌ ഓര്‍ത്തോവിഭാഗത്തിലെ ജൂനിയര്‍ ഡോക്ടറാണ്‌ മരുന്നുമാറി നല്‍കിയതെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌.

മെഡിക്കല്‍ കോളേജിന്‌ കീഴിലുളള മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ്‌ മരുന്നു മാറി നല്‍കിയത്‌. ഡോക്ടര്‍ എഴുതിയത്‌ മനസിലായില്ലെന്നാണ്‌ ്‌ മെഡിക്കല്‍ ഷോപ്പ്‌ അധികൃതര്‍ പറഞ്ഞത്‌. മരുന്നുമാറി നല്‍കിയാല്‍ ഇങ്ങനെ സംഭവിക്കില്ലെന്നും വിദഗിദ ചികിതിസ നല്‍കുന്നെന്നുമാണ്‌ ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നതെന്ന്‌ ബന്ധു സുജേഷ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *