റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: കരിപ്പൂരില്‍ ഒരു കിലോയോളം സ്വര്‍ണവും എട്ടുലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി. വിമാനത്താവളം വഴി ജിദ്ദയില്‍നിന്നു ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 55 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വര്‍ണവും ദുബായിലേക്കു കടത്താന്‍ ശ്രമിച്ച എട്ടുലക്ഷം രൂപയ്ക്കു തുല്യമായ 6200 അമേരിക്കന്‍ ഡോളറും 1460 ഒമാന്‍ റിയാലുമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ഫ്‌ളൈ ദുബായ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായിലേക്കു പോകാനെത്തിയ കോഴിക്കോട് ചെറുമോത്ത് സ്വദേശിയായ കേരിപ്പറമ്പത്ത് അഫ്‌സലില്‍ (33) നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിദേശ കറന്‍സി പിടികൂടിയത്.
പിടികൂടിയ കറന്‍സി കൈവശമുണ്ടായിരുന്ന ട്രോളി ബാഗില്‍ വച്ചിരുന്ന ജീന്‍സിന്റെ പോക്കറ്റിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത കറന്‍സിയുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ അഫ്‌സലിന്റെ പേരില്‍ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

ജിദ്ദയില്‍ നിന്നു സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശിയായ വയലിലകത്ത് കമറുദ്ധീന്‍ ഷാഹുല്‍ ഹമീദ്ദില്‍ (26)ന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഏകദേശം 55 ലക്ഷം രൂപ വിലമതിക്കുന്ന 1059 ഗ്രാം സ്വര്‍ണമിശ്രിതവും കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഷാഹുല്‍ ഹമീദ് നാലു ക്യാപ്‌സൂലുകളായി ശരീരത്തിനുള്ളിലൊളിപ്പിച്ചു കൊണ്ടുവന്ന ഈ സ്വര്‍ണമിശ്രിതത്തില്‍ നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഷാഹുല്‍ ഹമീദിന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിക്കുന്നതാണെന്ന് ക്‌സറ്റംസ് അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *