റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറിയര്‍ വഴി മയക്കുമരുന്ന്: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

February 22, 2023 - 9:32 pm

മഞ്ചേരി : കൊറിയര്‍ മാര്‍ഗം എത്തിച്ച അരക്കിലോ എം.ഡി.എം.എയുമായി മൂന്നുപേര്‍ ഇന്റലിജന്‍സിന്റെ പിടിയില്‍. മലപ്പുറം കോണോംപാറ സ്വദേശി പുതുശ്ശേരി വീട്ടില്‍ റിയാസ് (31), മലപ്പുറം പട്ടര്‍കടവ് സ്വദേശികളായ പഴങ്കരകുഴിയില്‍ നിശാന്ത് (23), മുന്നൂക്കാരന്‍ വീട്ടില്‍ സിറാജുദ്ധീന്‍ (28) എന്നിവരെയാണ് എക്‌സൈസ് സംഘം മഞ്ചേരി തുറക്കലില്‍നിന്നു പിടികൂടിയത്. എക്‌സൈസ് കമ്മീഷനറുടെ ഉത്തരമേഖലാ സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 25 ലക്ഷം രൂപ വിലവരുന്ന അരക്കിലോ എം.ഡി.എം.എ. ഇവരില്‍ നിന്നു പിടിച്ചെടുത്തു. ചൊവ്വാഴ്ച ഉച്ചക്ക് തുറക്കലിലെ കൊറിയര്‍ സര്‍വീസ് സ്ഥാപനത്തില്‍ നിശാന്തിന്റെ പേരിലാണ് പാര്‍സല്‍ എത്തിയത്. ഇതു കൈപ്പറ്റാന്‍ എത്തിയതായിരുന്നു മൂന്നുപേരും. പീനട്ട് ബട്ടര്‍, ഫ്രൂട്ട് ജാം എന്നിവ മുകളില്‍ പാക്ക് ചെയ്ത നിലയിലായിരുന്നു പായ്ക്കിങ്.
എക്‌സൈസ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസമായി പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു. വൈകിട്ട് മൂന്നരയോടെ പാര്‍സല്‍ കൈപ്പറ്റി കാറില്‍ മലപ്പുറം ഭാഗത്തേക്കു മടങ്ങാനിരിക്കെ കൊറിയര്‍ സ്ഥാപനത്തില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്. ലഹരി കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതി റിയാസാണ് മയക്കുമരുന്ന് എത്തിക്കാനുള്ള പണം മുടക്കുന്നതെന്നും മലപ്പുറം സ്വദേശിയായ ആന്‍ഡമാനില്‍ ജോലി ചെയ്യുന്ന സാബിക് എന്നയാളാണ് എം.ഡി.എം.എ. അയച്ചത്. നേരത്തെ റിയാസിന്റെ പേരിലാണ് ലഹരിവസ്തുക്കളടങ്ങിയ കൊറിയര്‍ എത്തിയിരുന്നത്.
ഇവര്‍ നല്‍കിയ എം.ഡി.എം.എയുമായി ചിലര്‍ പിടിയിലായതോടെയാണു നിശാന്തിന്റെ മേല്‍വിലാസത്തിലേക്കു മാറ്റിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *