റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

370 വിമാനങ്ങള്‍കൂടി വാങ്ങാന്‍ എയര്‍ഇന്ത്യ

February 17, 2023 - 9:02 am

ന്യൂഡല്‍ഹി: 470 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പുവച്ചതിനു പിന്നാലെ വീണ്ടും വിമാനങ്ങള്‍ വാങ്ങുമെന്ന് എയര്‍ഇന്ത്യയുടെ പ്രഖ്യാപനം. 370 വിമാനങ്ങള്‍കൂടി വാങ്ങാനാണു തീരുമാനമെന്ന് എയര്‍ഇന്ത്യ ചീഫ് കൊമേഴ്‌സ്യല്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ വ്യക്തമാക്കി.
ഫ്രഞ്ച് കമ്പനിയായ എയര്‍ബസില്‍നിന്ന് 250 വിമാനങ്ങളും യു.എസ്. കമ്പനിയായ ബോയിങ്ങില്‍നിന്ന് 220 വിമാനങ്ങളും വാങ്ങാനുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനം വാങ്ങല്‍ കരാറില്‍ എയര്‍ഇന്ത്യ ഒപ്പുവച്ചതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഇതോടെ ആകെ 870 പുതിയ വിമാനങ്ങള്‍ എയര്‍ഇന്ത്യ സ്വന്തമാക്കുമെന്നു നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ രണ്ടാംഘട്ടമായിട്ടായിരിക്കും 370 വിമാനങ്ങള്‍ വാങ്ങുക. ആധുനിക വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓര്‍ഡറുകളില്‍ ഒന്നായിരിക്കും ഇത്. 17 വര്‍ഷത്തിനിടെ ഇതാദ്യമായാണ് എയര്‍ഇന്ത്യ പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് എയര്‍ഇന്ത്യ ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *