കൊച്ചി: പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്ഡിപിഐയിലേക്ക്. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. തൃശൂരിൽ പിടിയിലായ എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്മാനുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയുന്നത്.
06/02/23 തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കലിനോട് എൻഐഎ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെടത്. ചോദ്യം ചെയ്യൽ ഇപ്പോൾ പുരോഗമിക്കുകയാണ്.

