റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിമാചൽ പ്രദേശ്: ഹിമാചലിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ചിക്കയ്ക്ക് സമീപം ഹിമപാതം. അപകടത്തിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ രണ്ട് തൊഴിലാളികൾ മരിച്ചു. മറ്റൊരാളെ കാണാനില്ലെന്നാണ് വിവരം. ദാർച്ച ഷിങ്കുള റോഡിൽ ഹിമപാതത്തിൽപ്പെട്ട മൂന്നാമത്തെ ബിആർഒ ഉദ്യോഗസ്ഥർക്കായി തെരച്ചിൽ തുടരുകയാണ്.

05/02/23 ഞായറാഴ്ച വൈകുന്നേരമാണ് ചിക്ക ഗ്രാമത്തിൽ ഹിമപാതമുണ്ടായതെന്ന് അധികൃതർ 06/02/23 തിങ്കളാഴ്ച അറിയിച്ചു. വൈകിട്ടോടെ രണ്ട് ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. നേപ്പാൾ സ്വദേശികളാണ് മരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളും അടങ്ങുന്ന സംഘം സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *